മുളന്തുരുത്തി: കൊവിഡ് മൂലം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിക്കുമ്പോഴും പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിപ്പിക്കുകയും പാചകവാതക സബ്സിഡി നിർത്തലാക്കുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിക്ഷേധിച്ച് ഗാന്ധിദർശൻ യുവജനസമിതി ജില്ലാകമ്ിമറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുമ്പനം എച്ച്. പി. സി.എല്ലിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സമിതി സംസ്ഥാന സെക്രട്ടറി കെ.ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാംകുമാർ അദ്ധ്യക്ഷനായിരുന്നു. യുവജനസമിതി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. ബിജു, വി.പി. സതീശൻ, അനിൽ ജോർജ്, ഗോപു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.