shyaamsundar
നിർദ്ധനരായ കൊവിഡ് ബാധിതർക്ക് നൽകുന്നതിനായി ഓൾ ഇന്ത്യ മാർവാറി ഫെഡറേഷൻ നൽകിയ ഭക്ഷ്യ ധാന്യങ്ങൾ ചെയർമാൻ ശ്യാംസുന്ദർ അഗർവാൾപ്രഖണ്ഡ് സെക്രട്ടറി ഒ.പി പ്രകാശിന് കൈമാറുന്നു

ചോറ്റാനിക്കര: നിർദ്ധനരായ കൊവിഡ് ബാധിതർക്ക് നൽകുന്നതിനായി വിശ്വഹിന്ദുപരിഷത്ത് പോറ്റാനിക്കര പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ മാർവാറി ഫെഡറേഷൻ ഒരു ടൺ ഭക്ഷ്യധാന്യം നൽകി. അരി,റവ,ആട്ട, പഞ്ചസാര, കടല, പയർ, പരിപ്പ്, വെളിച്ചെണ്ണ, സവാള, കിഴങ്ങ് തുടങ്ങിയവ ഇതിൽപ്പെടും.ഫെഡറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ചെയർമാൻ ശ്യാംസുന്ദർ അഗർവാൾ പ്രഖണ്ഡ് സെക്രട്ടറി ഒ.പി> പ്രകാശിന് ഭക്ഷ്യവസ്തുക്കൾ കൈമാറി. ഖജാൻജി മധു ചോറ്റാനിക്കര നന്ദി പറഞ്ഞു.