ആലുവ: ഇടതുസർക്കാരിന്റെ വനം കൊള്ളക്കെതിരെ ആലുവ മേഖലയിൽ വ്യാപക ബി.ജെ.പി പ്രതിഷേധം. വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിലും 150 ബൂത്ത് കേന്ദ്രങ്ങളിലും ധർണ നടന്നു. ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിനുമുന്നിൽ നിയോജകമണ്ഡലംതല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി നിർവഹിച്ചു. പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, വൈസ് പ്രസിഡന്റ് ലത ഗംഗാധരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, മണ്ഡലം ഭാരവാഹികളായ എ.സി. സന്തോഷ്‌കുമാർ, പ്രീത രവീന്ദ്രൻ, രജന ഹരീഷ്, മിഥുൻ ചെങ്ങമനാട്, പ്രദീപ് പെരുമ്പടന്ന, എം.വി. ഷിബു, അപ്പു മണ്ണാഞ്ചേരി, നേതാക്കളായ പി. ഹരിദാസ്, ബാബു കരിയാട്, കെ.ആർ. രാജശേഖരൻ, വൈശാഖ് രവീന്ദ്രൻ, ഷീജമധു, കെ.ആർ. റെജി, ബേബി നമ്പേലി, ഇല്യാസ് അലി, നഗരസഭ കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, എസ്. ശ്രീകാന്ത്, ഇന്ദിരാദേവി, ശോഭന സുരേഷ്, പി.എൻ. സിന്ധു, സതീഷ് കുമാർ, അരുൺ പണിക്കർ, ടി. ശ്രീകുമാർ, ടി.വി. ബിജു, ബിനു വൈപ്പുമഠം, ലാൽജി, ഗോപുകൃഷ്ണൻ, സിദ്ധാർത്ഥൻ, എ.എസ്. സലിമോൻ, കെ.സി. ശ്രീകുമാർ, കുമാരി ചന്ദ്രൻ, ശാലു സൈഗാൾ തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമ്പാശേരി തുരുത്തുശേരി മൂഴിയാലിൽ കേരളവനം വകുപ്പിന് കീഴിലുള്ള ബയോളജിക്കൽ പാർക്കിന് മുമ്പിൽ നടന്ന പ്രതിഷേധം ജില്ലാ വ്യവസായ സെൽ കൺവീനർ ബാബു കരിയാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺകുമാർ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജിനു വിശ്വംഭരൻ, ശ്രീരാജ് സുബ്രഹ്മണ്യൻ, ബേബി മാടശേരി, എസ്. ദാമോദരൻ എന്നിവർ നേതൃത്വം നൽകി.
പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ജില്ലാ ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് 76ൽ കളമശേരി മണ്ഡലം സെക്രട്ടറി പി. സജീവും ബൂത്ത് 73ൽ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഉദയകുമാറും ഉദ്ഘാടനം ചെയ്തു.