club-
മലയാറ്റൂർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിന് നൽകുന്ന പഠനോപകരണ വിതരണം സ്കൂൾ മാനേജർ സ്വാമി ശ്രീവി ദ്യാനന്ദ ഉദ്ഘാടനം ചെയ്യുന്നു

കാലടി: മലയാറ്റൂർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനോപകരണ വിതരണം നടത്തി. 5 എൽ.ഇ.ഡി ടിവികൾ കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികൾക്ക് നൽകി. സെക്രട്ടറി എബിൻ ദേവസിക്കുട്ടി അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ സ്വാമി ശ്രീവിദ്യാനന്ദ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ കെ. ജയകുമാർ, അദ്ധ്യാപകരായ രജിത് ശങ്കർ, എസ്. സുഭദ്രാദേവി, കാലടി ക്യാറ്റ്‌സ് ക്ലബ് പ്രസിഡന്റ് ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു. വിനു ഷിബു ,ലിന്റോ സേവ്യർ, ഡിവിൻ തോമസ്, തോമസ് ആന്റണി, ജിനോ തോമസ് എന്നിവർ നേതൃത്വം നൽകി.