bjp
അങ്കമാലി മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധധർണ നടത്തി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിജു പുരുഷോത്തമൻ, ഇ എൻ.അനിൽ, മുനിസിപ്പൽ പ്രസിഡന്റ് ഗൗതം ചന്ദ്രൻ, സന്ദീപ് ശങ്കർ, അഡ്വ.വി.എൻ. സുഭാഷ് എന്നിവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിൽ നടന്ന ധർണ സംസ്ഥാനസമിതി അംഗം അഡ്വ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, ഗൗതം ചന്ദ്രൻ, എം.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.