കോതമംഗലം: കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിച്ച ആശ പ്രവർത്തകരെ ആദരിച്ചു. 1000 രൂപയുടെ കാഷ് അവാർഡും മൊമന്റോയും ഭക്ഷണക്കിറ്റും പൊന്നാടയും നൽകിയാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്തംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിഗോപി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിജി സജീവ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സാറാമ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കൊട്ടിശേരി ക്കുടി, ബ്ലോക്ക്മെമ്പർ ആഷ അജിൻ , മെമ്പർമാരായ സന്തോഷ്, അമൽ, നിധിൻ ,ശ്രീജ, ബിജി.പി. ഐസക് , സെക്രട്ടറി എന്നിവർ പങ്കെടുത്തു.