1
പഠനോപകരണങ്ങൾ സി.പി.ഐ ജില്ലാ അസി.സെകട്ടറി അഡ്വ. കെ എൻ സുഗതൻ വിതരണം ചെയ്യുന്നു

തൃക്കാക്കര: ഹോർട്ടി കോർപ്പ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. സി.പി.ഐ ജില്ലാ അസി.സെകട്ടറി അഡ്വ. കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു> യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ> സന്തോഷ്ബാബു, സെക്രട്ടറി റോയി ആന്റണി, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ്, ഹോർട്ടി കോർപ്പ് മാനേജർ പ്രിയദർശിനി എന്നിവർ സംസാരിച്ചു.