മൂവാറ്റുപുഴ: കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം മാത്യു കുഴൽനടൻ എം.എൽ.എ നിർവഹിച്ചു.മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ആവശ്യമായ ക്രമീകരണം ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ,പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി അബ്രഹാം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് ,മാറാടി പഞ്ചായത്ത് സ്ഥിരം സമിതിയംഗംങ്ങളായ പി പി ജോളി ,ബിജു കുര്യാക്കോസ് ,ജിഷ ജിജോ എന്നിവർ പങ്കെടുത്തു.