പിറവം: നിയോജകമണ്ഡലത്തിൽ തീരസംരക്ഷണത്തിനായി 227.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഡിവിഷൻ 23 -ൽ തോറ്റമറ്റത്തിൽ കടവിന് താഴ്ഭാഗത്തായി മൂവാറ്റുപുഴയുടെ വലത് കര സംരക്ഷണത്തിന് 25 ലക്ഷം, രാമമംഗലം പഞ്ചായത്തിൽ വാർഡ് 9-ൽ മനയ്ക്കകാവിന് മുകളിൽ ഇറുമ്പിൽ ഭാഗത്ത് മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 25 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 2ൽ കക്കാട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന് സമീപം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 15 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 1-ൽ കക്കാട് ഫിഷർമെൻ കോളനിക്ക് സമീപം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 10 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ ഒന്നിൽ മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 25 ലക്ഷം, രാമമംഗലം പഞ്ചായത്തിൽ വാർഡ് ഒന്നിൽ മുണ്ടിയാട്ടു കടവിൽ താഴെ ഭാഗം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിന് അറ്റകുറ്റപ്പണിക്കായി 20 ലക്ഷം, രാമമംഗലം പഞ്ചായത്തിൽ വാർഡ് 13-ൽ കോരൻകടവിൽ മുകൾ ഭാഗം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 22.50 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 19-ൽ ആറ്റുത്തീരം പാർക്കിന് എതിർവശം തോട്ട ഭാഗം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിന് അറ്റകുറ്റപ്പണിക്കായി 25 ലക്ഷം, മണീട് പഞ്ചായത്തിൽ വാർഡ് 3-ൽ തൊണ്ടികടവിന് താഴ്ഭാഗം മൂവാറ്റുപുഴയുടെ വലത് കര സംരക്ഷണത്തിന് അറ്റകുറ്റപ്പണിക്കായി 20 ലക്ഷം, മണീട് പഞ്ചായത്തിൽ വാർഡ് 5-ൽ മടക്കിൽ ഭദ്രകാളി ക്ഷേത്രത്തിന്റെ സമീപം മൂവാറ്റുപുഴയുടെ വലത് കര സംരക്ഷണത്തിന് അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 20-ൽ കളമ്പൂർ പാലത്തിന്റെ മുകൾ ഭാഗം മൂവാറ്റുപുഴയുടെ വലത് കര സംരക്ഷിക്കുന്നതിന് 25 ലക്ഷം എന്നിങ്ങനെയാണ് തുകകൾ അനുവദിച്ചത്. പ്രളയത്തിൽ തകർന്നു പോയ സ്ഥലങ്ങൾ വിവിധ ഘട്ടങ്ങളായി പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്.