പെരുമ്പാവൂർ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി എൽദോ ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജാ റോയ്, പഞ്ചായത്ത് അംഗം ജോസ് എ പോൾ,പി.എസ് രഞ്ജിത്ത് , ബേസിൽ ജോർജ്, ടി.കെ.ബിജു ജോസഫ് വർഗീസ്, ശ്രീജ എന്നിവർ പങ്കെടുത്തു.