കൊച്ചി: ആയിരംകോടി രൂപയുടെ വനം കൊള്ളയ്ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഏരൂർ ജല അതോറിറ്റിക്ക് മുന്നിൽ പ്രതിഷേധസമരം നടത്തി. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരം വെട്ടിമുറിച്ച് കൊള്ളയ്ക്ക് കൂട്ടുനിന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കൗൺസിലർ വിജയശ്രീ, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി അനിത ബിനു, മഹിളാമോർച്ച മണ്ഡലം ട്രഷറർ ശാന്തി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.