biriyani-makking-
അന്യസംസ്ഥാന തൊഴിലാളികൾ വടക്കേക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽക്കാൻ ബിരിയാണി തയ്യാറാക്കുന്നു.

പറവൂർ: മാല്യങ്കര ഹാർബർ ഹോട്ടലിൽ ജോലിചെയ്യുന്ന 14 അന്യസംസ്ഥാന തൊഴിലാളികൾ വടക്കേക്കര പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി. ഹോട്ടലിലെ ജീവനക്കാരായ ഏതാനും മലയാളികളും ഇവരുടെ പ്രവർത്തനത്തിൽ പങ്കാളികളായി.

ഒഡീഷ, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് മൂന്നുവർഷം മുമ്പ് മാല്യങ്കരയിൽ എത്തിയ ഇവർക്ക് പ്രളയംവന്നപ്പോൾ മലയാളികളുടെ കരുതൽ ലഭിച്ചിരുന്നു. ഏതാനും മാസംമുമ്പ് കൊവിഡുമായി ബന്ധപ്പെട്ട് ക്വാന്റൈനിൽ കഴിഞ്ഞപ്പോൾ തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങളും ലഭിച്ചു. തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്ന ചിന്തയാണ് ഒരു നേരത്തെ ഭക്ഷണം നൽകാൻ പ്രേരിപ്പിച്ചതെന്ന് തൊഴിലാളികളായ പ്രശാന്ത്, ദിനേശ്, ചിത്രരഞ്ജൻ എന്നിവർ പറഞ്ഞു. ഹോട്ടൽ ഉടമ രാധാകൃഷ്ണനും മാനേജർ അലനും ആവശ്യമായ സഹായങ്ങൾ നൽകി. ഭക്ഷണം തൊഴിലാളികൾ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറിന് കൈമാറി.