കൊച്ചി: പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധന പിൻവലിക്കുക, പാചകവാതക സബ്സിഡി പുന:സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, കോൺഗ്രസ് സേവാദൾ എറണാകുളം ജില്ലാ കമ്മിറ്റി സൈക്കിൾറിക്ഷതള്ളി പ്രതിഷേധിച്ചു. ടി.ജെ .വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് രാജു കല്ലുമഠഞ്ഞിൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറിമാരായ കെ.വി. ആന്റണി, ജോളി വർഗീസ്, ഷാൻസി സലാം, അനിൽകുമാർ, മായ, എന്നിവർ സംസാരിച്ചു.