പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് മൊബൈൽ ഫോൺ നൽകി. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർമാരായ കെ.ജെ. ഷൈൻ, ഇ.ജി. ശശി, ഹെഡ്മിസ്ട്രസ് സിനി, പി.ടി. ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.