കാലടി: കൊവിഡ് ഇളവുകളിൽ ട്യൂഷൻ സെന്ററുകളെ ഉൾപ്പെടുത്തി പ്രവർത്തനാനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് കാലടി മേഖലാ ട്യൂട്ടോറിയൽ അദ്ധ്യാപക ഏകോപന സമിതി കൺവീനർ വി.കെ. ഷാജി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സമാന്തര പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ട്യുഷൻ സെന്റററുകൾ അടഞ്ഞിട്ട് മാസങ്ങൾ പിന്നിടുന്നു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി ഉന്നതവിജയം നേടുവാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന അദ്ധ്യാപകർ മാസങ്ങളായി യാതൊരു വരുമാനവുമില്ലാതെ കടുത്ത ദാരിദ്ര്യത്തിലാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.