pic

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കിണറ്റിൽ വീണ ആനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് കരകയറ്റി കാട്ടിലേക്ക് വിട്ടു. പത്ത് വയസ് പ്രായം തോന്നി​ക്കുന്ന പി​ടി​യാന ഇന്നലെ പുലർച്ചെയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണന്റെ കിണറ്റിൽ വീണത്. രാവിലെ 7 മണിയോടെ വിവരമറിഞ്ഞ നാട്ടുകാരും വനപാലകരും നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈജുവിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വക്കിടിച്ച് താഴ്ത്തി വഴിയുണ്ടാക്കി ഉച്ചയോടെ കരകയറ്റി.

കൃഷിയി​ടത്തോട് ചേർന്നുള്ള തോട് കടന്നാണ് ആന എത്തിയത്.

കേരളത്തിലെ ഏറ്റവും വലിയ പട്ടികവർഗ കോളനിയായ പിണവൂർകുടിയിൽ ഏറെ നാളായി​ കാട്ടാനശല്യം രൂക്ഷമാണ്. കനത്ത മഴയുള്ളപ്പോൾ ആനക്കൂട്ടത്തി​ന്റെ വരവ് മനസ്സി​ലാക്കാൻ കഴിയാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.