kappa
കർഷകർക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നും സംഭരിച്ച കപ്പകളുടെ സൗജന്യവിതരണം ജില്ല സഹകരണബാങ്ക് മുൻ പ്രസിഡന്റ് വി.പി.ശശീന്ദ്രൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: കർഷകർക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കപ്പ കർഷകരിൽ നിന്നും 7 രൂപ നിരക്കിൽ കപ്പ സംഭരിച്ച് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകി.ജില്ല സഹകരണബാങ്ക് മുൻ പ്രസിഡന്റ് വി.പി.ശശീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് ഷാജിസരിഗയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എംകെ.കൃഷ്ണൻനമ്പൂതിരി,ബോർഡ് അംഗങ്ങായ എൻ.പി.അലിയാർ, ഇ.എം.ശങ്കരൻ, വി.ആർ.സുഭാഷ്, ഏ.വി.എൽദോസ് ,ബിനു തച്ചയത്ത്, സെക്രട്ടറി കിരൺ പി.അശോക്,ജീവനക്കാരായ സുജുജോണി, കെ.എം.ഷൈറജ്, എം.എം.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.ആദ്യ ദിനത്തിൽ ആഞ്ച് ടൺ കപ്പയാണ് വിതരണം ചെയ്തത്.