പെരുമ്പാവൂർ: വെങ്ങോല മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് വെങ്ങോലയിൽ നിന്ന് അല്ലപ്ര പെട്രോൾ പമ്പിലേക്ക് യൂത്ത് കോൺഗ്രസ് സൈക്കിൾ റാലിയും പ്രതിഷേധ ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് സി.ഇ.താജുദ്ദീന്റെ നേതൃത്വം നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. എച്ച്. മുഹമ്മദ് റാലി ഉദ്ഘടാനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.പി.ജോർജ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ ഗോപകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സനൽ അവറാച്ചൻ, കെ. എസ്.യു. ജില്ലാ സെക്രട്ടറി സി.കെ. മുനീർ, കെ.എസ് അൽത്താഫ് എന്നിവർ പങ്കെടുത്തു.