പിറവം: കെ.പി.സി.സി പ്രസിഡന്റായി അധികാരമേറ്റ കെ.സുധാകരൻ എം.പിയുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് കിറ്റും ലഡു വിതരണം നടത്തി പ്രിയദർശിനി കൾച്ചറൽ ഫോറം. കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ വിൽസൺ.കെ ജോൺ ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം അദ്ധ്യക്ഷത വഹിച്ചു. ജോർജ് നെടിയാനിക്കുഴി, ശ്രീജിത്ത് പാഴൂർ, വിജു മൈലാടിയിൽ ,അനീഷ് പിറവം എന്നിവരും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, അരുൺ കല്ലറയ്ക്കൽ, പ്രശാന്ത് മമ്പുറം, അഡ്വ. സക്കറിയ വർഗീസ്, ഏലിയാസ് ഈനാകുളം, ജയിംസ് കുറ്റിക്കോട്ടയിൽ, വർഗീസ് നാരേക്കാട്, ജയ്സൺ പുളിക്കൽ, വി.വി. സത്യൻ,പ്രദീപ് കൃഷ്ണൻകുട്ടി, വത്സലാ വർഗീസ്, ബബിത ശ്രീജി, വർഗീസ് പൂഞ്ചലോത്ത്, തുടങ്ങിയവർ പങ്കെടുത്തു.