തൃക്കാക്കര: കാക്കനാട് ഓണം പാർക്ക് ഏറ്റെടുക്കാനുളള ജി.സി.ഡി.എയുടെ നീക്കം ഹൈക്കോടതി തടഞ്ഞു. തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ നായരും കോർഡിനേറ്റർ പോൾ മേച്ചേരിയും സമർപ്പിച്ച ഹർജിയിലാണ് തൽസ്ഥിതി തുടരാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ആറ് ആഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇരുകക്ഷികളോടെു വിശദീകരണം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
2014 ലാണ് ഡി.ടി.പി.സി.എയുടെ നേതൃത്വത്തിൽ ഓണം പാർക്ക് വികസിപ്പിച്ചത്. കവി ചെമ്മനം ചാക്കോയുടെ നേതൃത്വത്തിലാണ് ഇത് സാംസ്കാരിക കേന്ദ്രമായി മാറിയത്.
ജി.സി.ഡി.എ ഭവനപദ്ധതിയുടെ ഭാഗമായിരുന്നു ഓണം പാർക്കും മാവേലിപുരം റസിഡൻസ് അസോസിയേഷന്റെ ഹാളും. ഹാൾ ഏറ്റെടുക്കാനുള്ള ജി.സി.ഡി.എയുടെ നീക്കവും ഹൈക്കോടതിയിൽ നിയമയുദ്ധത്തിലാണ്.