കൊച്ചി: പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഏകോപനം സുഗമമാക്കുന്നതിന് ഇന്ന് 11ന് ടൗൺ ഹാളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല ചർച്ച സംഘടിപ്പിക്കും.
ചർച്ചയിൽ മേയറെ കൂടാതെ എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.ജെ.മാക്‌സി, പി.ടി.തോമസ്, കെ.ബാബു ഡെപ്യൂട്ടിമേയർ കെ.എ.അൻസിയ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പൊതുമരാമത്ത്, ടൂറിസം, കൊച്ചി നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
തുടർന്ന് കൊച്ചി നഗരസഭ മെയിൻ ഓഫീസ് സന്ദർശിക്കുന്ന മന്ത്രിക്ക് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും