covid

കൊച്ചി: ജില്ലയിൽ തുടർച്ചയായി രണ്ടാം ദിനവും ആയിരത്തി എഴുനൂറിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐക്കരനാടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ആണ്.
1748 പേർക്ക് രോഗം സമ്പർക്കം വഴി രോഗം ബാധിച്ചത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം- അന്യസംസ്ഥാനത്തു നിന്ന് എത്തിയ രണ്ടു പേർക്കും 14 ആരോഗ്യ പ്രവർത്തകർക്കും 28 അന്യസംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.
1801 പേർ രോഗ മുക്തി നേടി. 2173 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2402 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39055 ആണ്. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14139 ആണ് . കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12415 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ


• ഐക്കാരനാട് 69
• കുമ്പളങ്ങി 58
• ഫോർട്ട് കൊച്ചി 53
• നായരമ്പലം 51
• ചെല്ലാനം 49
• തൃക്കാക്കര 47
• കാലടി 42
• കുന്നത്തുനാട് 41
• കളമശ്ശേരി 37
• മുണ്ടംവേലി 35
• പായിപ്ര 33
• എളംകുന്നപ്പുഴ 32
• കറുകുറ്റി 32
• വടക്കേക്കര 32
• കിഴക്കമ്പലം 31
• നെല്ലിക്കുഴി 30
• പള്ളുരുത്തി 29
• തൃപ്പൂണിത്തുറ 28
• മരട് 27
• മട്ടാഞ്ചേരി 26