കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി.സനീഷ്, വർഗീസ് ജേക്കബ്, സിന്ധു കൃഷ്ണകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ബേബി വർഗീസ്, കെ.സി.പൗലോസ്,എൻ.എസ്. സജീവൻ, കെ.എ. ജോസ്, കെ സനൽകുമാർ എന്നിവർ സംസാരിച്ചു. ഒ.ഇ.എൻ എഫ്.സി.ഐ സ്പോൺസർ ചെയ്ത ആംബുലൻസ് എച്ച്.ആർ മാനേജർ വിനോദ്കുമാർ കൈമാറി. ഇതോടൊപ്പം ആപ്റ്റീവ കമ്പനി നിർമ്മിച്ച് നൽകിയ കാത്തിരുപ്പ് കേന്ദ്രവും എം.എൽ.എ ഉദ്ഘാടനം ചെയ്തു.