fg

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ക്ലൗഡ് സ്റ്റോറേജ് അധിഷ്ടിത ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഡിജിബോക്‌സ് ആറുമാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്‌സ് അവതരിപ്പിച്ചത്.

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ പദ്ധതികളുടെ ഭാഗമായാണ് പൂർണമായും തദ്ദേശീയമായ ക്ലൗഡ് സ്റ്റോറേജ്, സാസ് സേവനങ്ങളുമായി ഡിജിബോക്‌സ് അവതരിപ്പിച്ചത്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപയോഗിക്കാവുന്ന സ്റ്റോറേജ് സംവിധാനമാണിതെന്ന് ഡിജിബോക്‌സ് സി.ഇ.ഒ അർനബ് മിത്ര പറഞ്ഞു.

പ്രതിമാസ, വാർഷിക നിരക്കുകളിൽ ഡിജിബോക്‌സ് സേവനം ലഭിക്കും. ലളിതമായും വേഗത്തിലും ഫയൽ കൈമാറ്റത്തിന് സഹായിക്കുന്ന ഇൻസ്റ്റഷെയർ സൗകര്യവുമുണ്ട്.