ഫോർട്ടുകൊച്ചി: ലോക്ക് ഡൗണിനെത്തുടർന്ന് കഴിഞ്ഞ 2 മാസമായി നിർത്തിവെച്ചിരുന്ന റോ റോ സർവീസ്‌ ഒരെണ്ണം കർശനനിയന്ത്രണങ്ങളോടെ ഇന്നുമുതൽ പുനരാരംഭിക്കും. രാവിലെ 7 മുതൽ രാത്രി 8.30വരെയാണ് സർവീസ്. സാമൂഹ്യഅകലം പാലിക്കലും മുഖാവരണവും സാനിറ്റൈസർ ഉപയോഗിക്കലും നിർബന്ധമാണ്. രണ്ടുമാസം റോ റോ ഇല്ലാതിരുന്ന സമയത്ത് ഈ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ യാത്രക്കാർക്ക് ദുരിതമായി മാറും. പഴയ സ്ളാബുകളും ഉപകരണങ്ങളും ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് യാത്രക്കാർക്ക് മാർഗതടസം സൃഷ്ടിക്കുന്ന സ്ഥിതിയാണ്.