crime
ദേവഗിരിയിൽ നിന്നും പിടിച്ചെടുത്ത വാറ്റു ഉപകരണങ്ങൾ

അങ്കമാലി: ദേവഗിരി സ്വദേശികളായ കുഞ്ഞച്ചൻ(74), ദിവാകരൻ(62) എന്നിവരുടെ വീടുകളിൽ നിന്ന് കാട്ടുപന്നിയുടെ ഇറച്ചി വനംവകുപ്പ് പിടികൂടി. പരിശോധനയ്ക്കിടെ ഒരു വീട്ടിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.

കാട്ടുപന്നിയെ വേട്ടയാടിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ചർ സി.പി.മക്‌സൂദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയായിരുന്നു. ദിവാകരന്റെ വീട്ടിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

വനപാലകർ വിവരം അറിയിച്ചതിനെ തുടർന്ന് എക്‌സൈസ് എത്തി വാഷ് നശിപ്പിച്ചു. രണ്ടുപേരുടെയും വീടുകളിൽ നിന്ന് പാകം ചെയ്തതും അല്ലാത്തതുമായ
കാട്ടുപന്നിയുടെ നാലര കിലോയോളം ഇറച്ചിയാണ് കണ്ടെത്തിയത്. പാകം ചെയ്യാത്ത ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ദിവാകരന്റെ വീട്ടിലെ ചായ്പിൽ നിന്നാണ് 35 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. ഇരുവരും ഒളിവിലാണ്.