കോലഞ്ചേരി: കുന്നത്തുനാട്ടിലെ മുഴുവൻ പഞ്ചായത്തുകളിലും ലോക്ക്ഡൗൺ നിയന്ത്റണങ്ങൾ തുടരും. ഏഴു പഞ്ചായത്തുകളുള്ള മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് 8 നും ഇരുപതിനുമിടയിലാണ്. അതായായത് മിതമായ രോഗവ്യാപനമുള്ള പ്രദേശങ്ങളാണ്. തിരുവാണിയൂർ, മഴുവന്നൂർ, പുത്തൻകുരിശ്, പൂതൃക്ക, കിഴക്കമ്പലം, വാഴക്കുളം എന്നിവയാണവ. ഇവിടങ്ങളിൽ നിയന്ത്റണങ്ങളിൽ നേരിയ അയവ് നൽകി. 20 നും 30 നുമിടയിൽ ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്കുള്ള പട്ടികയിൽ മണ്ഡലത്തിലെ ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളുമുണ്ട്. ഇവിടങ്ങളിൽ കർശന നിയന്ത്റണം തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം..