കൊച്ചി: ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും മതിയായ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ നിൽപ്പ് സമരം നടത്തും. പൊലീസ് ഔട്ട്‌പോസ്റ്റ് അടക്കം സർക്കാർ സുരക്ഷാ സംവിധാനങ്ങൾ എല്ലാ ആശുപത്രികളിലും നടപ്പാക്കുക, അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്താ സമ്മേളനത്തിൽ ഐ.എം.എ കേരള ഘടകം മുൻ പ്രസിഡന്റ് ഡോ. അബ്രഹാം വർഗീസ്, ഐ.എം.എ മദ്ധ്യമേഖല പ്രസിഡന്റ് ഡോ. എൻ.ദിനേശ്, ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റ് ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ടി.വി.രവി എന്നിവർ പങ്കെടുത്തു.