കൊച്ചി: സംസ്ഥാനത്തെ എല്ലാ ഐ.ടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്‌സിൻ നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക വാക്‌സിനേഷൻ ക്യാമ്പിന് 21 ആരംഭിക്കും. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് വാക്‌സിൻ വിതരണം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ആദ്യ ഘട്ടത്തിൽ 6000 ഡോസുകളാണ് വിതരണം ചെയ്യുന്നത്.