കളമശേരി: പുരോഗമന കലാസാഹിത്യസംഘം കളമശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാരന്മാർക്ക് പലവ്യഞ്ജന കിറ്റ് നൽകി. ഏലൂർ, കളമശേരി, തൃക്കാക്കര പ്രദേശത്തെ 20 കലാകാരന്മാർക്ക് വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. കവി ശിവൻ വട്ടേക്കുന്നത്തിന് നൽകി സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.ബി. വർഗീസ്, സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ, ഹരിലാൽ, സഹീറലി, കെ.ബി .സുലൈമാൻ, പി.എസ്. സലിം, പി.എം. ശിവദാസൻ, പി.എസ്. നിഖിൽ തുടങ്ങിയവർ പങ്കെടുത്തു.