കൊച്ചി: ജില്ലയിലെ ലോക്ക്ഡൗൺ ഇളവുകളും പുതിയ നിയന്ത്രണങ്ങളും ഇന്നുമുതൽ പ്രാബല്യത്തിലാകും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണം. രോഗവ്യാപന നിരക്ക് (ടി.പി.ആർ) അടി​സ്ഥാനമാക്കി​യാണ് തദ്ദേശ സ്ഥാപന തലത്തി​ൽ നി​യന്ത്രണങ്ങൾ. ഗുരുതരമായ രോഗബാധയുള്ള ചിറ്റാറ്റുകരയിൽ കർശന നിയന്ത്രണങ്ങൾ തുടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എല്ലാ ബുധനാഴ്ചയും അവലോകനം ചെയ്യും.

0 - 8 % : കുറഞ്ഞ രോഗ വ്യാപനം :

8 - 20 %: മിതമായ രോഗവ്യാപനം

20 - 30 %: കൂടുതൽ രോഗവ്യാപനം

30+ %: ഗുരുതര വ്യാപനം.

 8% ൽ താഴെ : 11 ഇടങ്ങൾ

പാലക്കുഴ, കൂത്താട്ടുകുളം, അയ്യമ്പുഴ, തിരുമാറാടി, മാറാടി, വാളകം, ഇലഞ്ഞി, പെരുമ്പാവൂർ, പിണ്ടിമന, വാരപ്പെട്ടി, കീരംപാറ

 8നും 20% നും ഇടയിൽ: 70 ഇടങ്ങൾ

ആയവന, മൂവാറ്റുപുഴ, മണീട്, ചെങ്ങമനാട്, പോത്താനിക്കാട്, ആവോലി, നെടുമ്പാശേരി, എടവനക്കാട്, മഞ്ഞപ്ര, കുന്നുകര, കൊച്ചി, പാറക്കടവ്, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, അങ്കമാലി, കവളങ്ങാട്, ആമ്പല്ലൂർ, കിഴക്കമ്പലം, വടവുകോട് - പുത്തൻകുരിശ്, ആലുവ, പല്ലാരിമംഗലം, കോതമംഗലം, മൂക്കന്നൂർ, രാമമംഗലം, മുടക്കുഴ, ഉദയംപേരൂർ, പുത്തൻവേലിക്കര, ചോറ്റാനിക്കര, കോട്ടപ്പടി, ഏലൂർ, മഴുവന്നൂർ, കോട്ടുവള്ളി, രായമംഗലം, ചെല്ലാനം, പാമ്പാക്കുട, മലയാറ്റൂർ - നീലേശ്വരം, വരാപ്പുഴ, പിറവം, കൂവപ്പടി, എടത്തല, ഏഴിക്കര, പൈങ്ങോട്ടൂർ, കുമ്പളം, തൃക്കാക്കര, കീഴ്മാട്, നോർത്ത് പറവൂർ, വേങ്ങൂർ, കുഴുപ്പിള്ളി, തിരുവാണിയൂർ, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, വെങ്ങോല, കടമക്കുടി, കടുങ്ങല്ലൂർ, പള്ളിപ്പുറം, കളമശേരി, തൃപ്പൂണിത്തുറ, മുളവുകാട്, പൂതൃക്ക, തുറവൂർ, മരട്, കറുകുറ്റി, ചേന്ദമംഗലം, ചേരാനെല്ലൂർ, കരുമാല്ലൂർ, വാഴക്കുളം, കാഞ്ഞൂർ, ശ്രീമൂലനഗരം, നായരമ്പലം.

 20നും 30%നും ഇടയിൽ: 14 ഇടങ്ങൾ

ഞാറയ്ക്കൽ, നെല്ലിക്കുഴി, ചൂർണ്ണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട്

 30% ത്തിനു മുകളിൽ: കാക്കനാട്ടെ ചിറ്റാട്ടുകര മാത്രം