കൊച്ചി: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ആയുഷ്മിഷനും ഭാരതീയ ചികിത്സാവകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. വാരാചരണ പരിപാടികളുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ ഓൺലൈനിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. സോണിയ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എസ്. നൗഷാദ് എന്നിവർ പങ്കെടുത്തു.