കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ ഓടയ്ക്കാലി പനിച്ചയത്ത് വൻതോതിൽ ചാരായ നിർമ്മാണം നടത്തിവന്നയാളെ കുറുപ്പംപടി പൊലിസ് അറസ്റ്റ് ചെയ്തു. കിഴക്കേ പനിച്ചയത്ത് താമസിക്കുന്ന പെരുമ്പാവൂർ കാവുംപുറം പാലിയാപ്പിള്ളി പറമ്പിൽ മനോജ് ആണ് അറസ്റ്റിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലായിരുന്നു ചാരായം വാറ്റൽ. ഇവിടെ നിന്ന് ഒമ്പതര ലിറ്റർ ചാരായവും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കുറുപ്പംപടി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ സാഗർ, സീനിയർ സി.പി.ഒ.മാരായ സലിം, മനാഫ്, സി.പി.ഒ ശശികുമാർ, ശരത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.