കൊച്ചി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തയ്യൽക്കടകൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് ക്ഷേമനിധി ബോർഡിൽനിന്ന് നാലായിരംരൂപ ധനസഹായം നൽകണമെന്ന് കേരള സ്റ്റേറ്റ് ടെയ്ലറിംഗ് ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു ഓൺലൈനായി ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. മരിച്ച അംഗങ്ങളുടെ അവകാശികൾക്ക് പതിനായിരം രൂപവീതം കൈമാറി. ജില്ലാ പ്രസിഡന്റ് കെ.എ. ഫെലിക്സ്, സെക്രട്ടറി കെ.എ. പീറ്റർ, വൈസ് പ്രസിഡന്റ് ഷൈമ അഷ്‌റഫ് എന്നിവർ സംസാരിച്ചു.