കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ രണ്ടാം വാർഡ് സ്ഥിതി ചെയ്യുന്ന കല്ലുമല ഭാഗത്തു വോൾട്ടേജ് ക്ഷാമം രൂക്ഷമായി. മഴക്കാലം തുടങ്ങിയതോടെ ഇടവിട്ട് വൈദ്യുതി തടസപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റിൽ നിരന്തരമായി പരാതി കൊടുത്തിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ ഷിജി ചന്ദ്രൻ പറഞ്ഞു. അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ മേലാധികാരികളെ സമീപിക്കാൻ ഒരുങ്ങുകയാണ് കല്ലുമല നിവാസികൾ.