കളമശേരി: ഏലൂർ നഗരസഭയും സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലാകാരന്മാരും സംഘടിപ്പിച്ച വീടകം ഓൺലൈൻ കലോത്സവഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച പരിപാടികൾ സാമൂഹിക മാദ്ധ്യമങ്ങൾവഴി അവതരിപ്പിക്കും. വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.