കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളക്കെതിരെ എൻ.സി.പി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഗോശ്രീ ജംഗ്ഷനിൽ നടന്ന ജില്ലാതല ധർണയുടെ ഉദ്ഘാടനം പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് നിർവഹിച്ചു. സംസ്ഥാന നിർവാഹക സമിതിഅംഗം കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ. കുഞ്ഞുമോൻ, സി.എഫ്. ജോയി, ജില്ലാ പ്രസിഡന്റ് അനൂപ് റാവുത്തർ, എം.എ. അൻഷാദ് തുടങ്ങിയവർ സംസാരിച്ചു.