pic
കുട്ടമ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ആന്റണി ജോൺ എം. എൽ.എ സ്മാർട്ട്‌ ഫോണുകൾ കൈമാറുന്നു

കോതമംഗലം: കുട്ടമ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ വിദ്യാർത്ഥി, അദ്ധ്യാപക കൂട്ടായ്മകൾ, പ്രവാസികൾ,നാട്ടിലെ മറ്റ് സുമനസുകൾ എന്നിവർ പി.ടി.എയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി. പി.ടി.എ പ്രസിഡന്റ് കെ.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം.എൽ.എ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ ഗോപി, പഞ്ചായത്ത് മെമ്പർ ഷീല രാജീവ്, പ്രിൻസിപ്പൽ സരിത സമത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ ഹെഡ്മാസ്റ്റർ അജയകുമാർ,ഹയർ സെക്കൻഡറി അദ്ധ്യാപകൻ പി.കെ രാജേഷ് എന്നിവർ സംസാരിച്ചു.