കിഴക്കമ്പലം: നവദമ്പതികൾ എം.എൽ.എയുടെ മൊബൈൽ ചലഞ്ചിലേക്ക് ഫോൺ നൽകി. പുക്കാട്ടുപടി ചന്ദനത്തിൽ ബേസിലും, വധു സ്നേഹയും ചേർന്നാണ് ഫോൺ നൽകിയത്. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ കല്ല്യാണവേദിയൽ ഏറ്റുവാങ്ങി. സി.പി.എം ലോക്കൽ സെക്രട്ടറി ജിൻസ് ടി. മുസ്തഫ, എം.കെ.അനിൽകുമാർ, കെ.എം.മഹേഷ് എന്നിവർ പങ്കെടുത്തു.