മൂവാറ്റുപുഴ: മുതിർന്ന പൗരന്മാരോടുളള അതിക്രമങ്ങൾക്കെതിരെ മൂവാറ്റുപുഴ നഗരസഭ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു.വയോജന ദിനത്തിൽ നടന്ന ബോധവത്കരണ കാമ്പയിൻ നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ.ഹാരിസ് റഷീദ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ രാജശ്രീ രാജു, ജില്ലാ സാമുഹിക നീതി ഓഫീസർ കെ.കെ.സുബൈർ, ആർ.ഡി.ഒ എ. പി. കിരൺ, റിട്ട. ഡപ്പ്യൂട്ടി കളക്ടർ എം.ടി. അനിൽ കുമാർ, മാർ ബസേലിയോസ് കോളേജ് എച്ച്.ഒ.ഡി. ഇ.കെ.ലൈജു, വയോമിത്രം കോ ഓഡിനേറ്റർ വി.നിഖിൽ, ടെക്നിക്കൽ അസിസ്റ്റന്റ് എസ്.അനു എന്നിവർ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ്, എറണാകുളം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി മെയിന്റനൻസ് ട്രൈബ്യുണലുകൾ,വയോമിത്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കോതമംഗലം എൽദോ മാർ ബസോലിയസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.