തൃപ്പൂണിത്തുറ: കേന്ദ്ര ഗവൺമെന്റിന്റെ ഇന്ധനവില കൊള്ളക്കെതിരെ എൻ.സി.പി തൃപ്പൂണിത്തുറ പമ്പിന് മുന്നിൽ ബ്ലോക്കുതലസമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ടി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. നാസർ, മോഹനചന്ദ്രൻ, കെ.പി. പ്രജീഷ്, റാഫിക്സ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.