കോതമംഗലം: കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ അരി വിതരണം ചെയ്തു. അരി വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ നെടുവക്കാട് ശാഖ അഡ്മിനിസ്ട്രേറ്റർമാരായ പി.വി.വാസു, കെ.വി.ബിനു എന്നിവർക്ക് നൽകി നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.ഷിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. സോമൻ, ഡയറക്ട് ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ, യൂണിയൻ കൗൺസിലർമാരായ എം.വി.രാജീവ്, ടി.ജി.അനി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ബി തിലകൻ, സൈബർസേന കേന്ദ്രസമതി വൈസ് ചെയർമാൻ എം.കെ.ചന്ദ്ര ബോസ്, ജില്ല ചെയർമാൻ അജേഷ് തട്ടേക്കാട്, കറുകടം ശാഖ സെക്രട്ടറി ഇ.കെ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.