ആലുവ: മുപ്പത്തടം എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്റെ ആഭിമുഖ്യത്തിൽ വായനദിനം 19ന് ഹോട്ടൽ ദ്വാരകയിൽ നടക്കും. രാവിലെ ഒമ്പതിന് പി.എൻ. പണിക്കരുടെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തും. തുടർന്ന് പ്രൊഫ. എം.കെ. സാനു പ്രത്യേകമായി അനുവദിച്ച വായനാസന്ദേശം പ്രകാശിപ്പിക്കും. തുടർന്ന് ഗാന്ധിജിയുടെ പുസ്തകങ്ങളുടെ വിതരണവും ആരതിയും നടക്കുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.