anuvimuktham

നെടുമ്പാശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് കുറുമശേരി എ.കെ.ജി വായനശാലാ അക്ഷരസേനാംഗങ്ങൾ. 27 അംഗങ്ങൾ ഉൾപെടുന്ന അക്ഷരസേന 24 മണിക്കൂറും സേവനസന്നദ്ധരായി രംഗത്തുണ്ട്.

നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. പഠനസൗകര്യമില്ലത്ത കുട്ടികൾക്ക് ആവശ്യമായ സഹായങ്ങളും ഒരുക്കുന്നുണ്ട്. ആരോഗ്യ സാമൂഹ്യസേവനരംഗത്തും ഇവരുടെ പ്രവർത്തനം മാതൃകയാണ്. കൊവിഡ് ബാധിത വീടുകൾ അണുവിമുക്തമാക്കുന്നതിനും നേതൃത്വം നൽകുന്നു. പുതിയ അക്ഷരസേനാംഗങ്ങൾക്ക് യൂണിഫോമും പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് എന്നിവ പഞ്ചായത്ത് അംഗം ശാരദ ഉണ്ണിക്കൃഷ്ണൻ, എം.കെ. പ്രകാശൻ, എ.ആർ. സുരേന്ദ്രൻ എന്നിവർ ചേർന്ന് വിതരണംചെയ്തു.

തൈപ്പറമ്പിൽ പാർവതി കൃഷ്ണൻ, കളങ്ങരമടം ആര്യ ഉണ്ണിക്കൃഷ്ണൻ, അമൽ ബാബുരാജ്, സുരേഷ് മംഗലത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്ഷരസേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. വായനശാല സെക്രട്ടറി എ.ആർ. സുരേന്ദ്രൻ, കെ.കെ. സിനോജ്, കെ.കെ. രജീഷ്, കെ.എസ്. അനിൽകുമാർ തുടങ്ങിയവരും സഹായത്തിനുണ്ട്.