kks
വെങ്ങോലയിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കി​റ്റ് വിതരണോദ്ഘാടനം എൽദോസ് പി.കുന്നപ്പിള്ളിൽ എം.എൽ.എ നിർവഹിക്കുന്നു

പട്ടിമറ്റം: വെങ്ങോലയിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷ്യക്കി​റ്റുകൾ വിതരണം ചെയ്തു. എൽദോസ് പി. കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ അദ്ധ്യക്ഷനായി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി.ഹമീദ് സംസാരിച്ചു.