kunjumon
ഇന്ധനവില വർദ്ധനവിനെതിരെ ആലുവയിൽ പെട്രോൾ പമ്പിന് മുമ്പിൽ എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന നിർവാഹക സമിതിഅംഗം കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ പെട്രോൾപമ്പിന് മുമ്പിൽ എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച

ധർണ സംസ്ഥാന നിർവാഹകസമിതി അംഗവും എൽ.ഡി.എഫ് ആലുവ മണ്ഡലം കൺവീനറുമായ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ശിവരാജ് കോമ്പാറ, മുഹമ്മദാലി, അബ്ദുൾ ജബ്ബാർ, പി.എം. ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു. ആലുവ മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ധർണ മുൻ ബ്ളോക്ക് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം പി.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു.

നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് ഒന്നാംവാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ധന വിലവർദ്ധനവിനെതിരെ കുത്തിയതോട് എസ്.ബി.ഐ ശാഖയ്ക്ക് മുൻപിൽ ദീപം തെളിച്ച് പ്രതിഷേധിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബേബി മണവാളൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സിജി വർഗീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി ചക്യേത്ത്, മെവിൻ തുടങ്ങിയവർ സംസാരിച്ചു.

നെടുമ്പാശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എം.എ. ചന്ദ്രശേഖരൻ, പി.വൈ. വർഗീസ്, കെ.എസ്. ബിനീഷ്, പി.എച്ച്. അസ്ലം, സി.വൈ. ശാബോർ, പി.വി. പൗലോസ്, പി.ജെ. ജോയി എന്നിവർ പ്രസംഗിച്ചു.