പനങ്ങാട്: എസ്.എൻ.ഡി.പിയോഗം 6319-ാം നമ്പർ ഉദയത്തുംവാതിൽ ശാഖയുടെ കീഴിലെ 125 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സി. കേശവൻ സ്മാരക കുടുംബയൂണിറ്റിൽ ശാഖാ പ്രസിഡന്റ് മണികണ്ഠൻ പുളിക്കലും ടി.കെ. മാധവൻ കുടുംബയൂണിറ്റിൽ ശാഖാ വൈസ് പ്രസിഡന്റ് കെ.പി. പ്രസന്നനും വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ടി.കെ. ബാബു, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, കുടുംബയൂണിറ്റ്, മൈക്രോ ഫിനാൻസ് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി. കൊവിഡ് ഒന്നാംതരംഗത്തിൽ ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും കിറ്റ് നൽകിയിരുന്നു.