ആലുവ: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരമുള്ള പച്ചക്കറിത്തൈ, പച്ചക്കറി വിത്ത് ആലുവ മുനിസിപ്പൽതല വിതരണം നഗരസഭ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. കർഷകനായ അബ്ദുൾ കരിം, കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, കെ. ജയകുമാർ എന്നിവർ ഏറ്റുവാങ്ങി.
മുരിങ്ങ, നെല്ലി, പപ്പായ തൈകളാണ് വിതരണം ചെയ്തത്. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ അദ്ധ്യക്ഷത വഹിച്ചു. എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജെയ്‌സൺ പീറ്റർ, ഷമ്മി സെബാസ്റ്റ്യൻ, എൻ. ശ്രീകാന്ത്, അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ വി.എ. ഡാൾട്ടൺ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾഖാദർ, സന്തോഷ് എന്നിവർ പങ്കെടുത്തു.