പെരുമ്പാവൂർ: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ (കെ.കെ.എൻ.ടി.സി ) ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ്, കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ.അരുൺ പോൾ ജേക്കബ്, ബ്ലോക്ക് ഭാരവാഹികളായ ടി.എം.കുര്യാക്കോസ്, ജോജി ജേക്കബ്, എൽദോ മോസസ് ,എം.പി ജോർജ് തുടങ്ങിയവർ സംസാരിച്ചു.കൊവിഡ് 19 പശ്ചാത്തലത്തിൽ നിർമ്മാണ തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചുരുങ്ങിയത് 10,000 രൂപയെങ്കിലും അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.