edayattuchal

ആലുവ: സുവർണകാലത്തിലേക്ക് മടങ്ങി വരാൻഒരുങ്ങി എടയാറ്റുചാൽ പാടശേഖരം. 300 ഏക്കറിൽ വീണ്ടും നെൽക്കൃഷിക്ക് ഒരുങ്ങുന്നു. ഇതിനായി പമ്പ് ഹസ് സ്ഥാപിച്ചുകഴിഞ്ഞു.16ലക്ഷം രൂപയ്ക്കാണ് മോട്ടോർ എത്തിച്ചത്. പമ്പ് ഹൗസും നി‌ർമ്മിച്ചിട്ടുണ്ട്.ചാലിലെ അധിക ജലം ഒഴുക്കിക്കളയുന്നതിനായി പെട്ടിയും പറയും സ്ഥാപിച്ചിരുന്നെങ്കിലും ഇതു കേടായി. ഇതോടെയാണ് കൃഷി നിന്നത്.കാൽനൂറ്റാണ്ടിലേറെ തരിശായി കിടന്ന എടയാറ്റുചാൽ പാടശേഖരത്തിൽ 2016ലാണ് ഒടുവിൽ കൃഷിയിറക്കിയത്.

ഒരുമാസം മതി

16 ലക്ഷം രൂപ വിലവരുന്ന കുതിര ശക്തിയുള്ള പമ്പ് സെറ്റും മോട്ടറും ജലസേചന വകുപ്പാണ് എത്തിച്ചത്. പ്രത്യേക മോട്ടോർ ആയതിനാൽ നിർമ്മിച്ചെടുക്കാൻ കാലതാമസം ഉണ്ടായി. പമ്പ് ഹൗസ് നിർമ്മാണവും തടസപ്പെട്ടിരുന്നു. നിലവിൽ പമ്പ് ഹൗസിന്റെ പ്ലാറ്റ് ഫോം നിർമ്മിച്ച് മോട്ടോറും സ്ഥാപിച്ചു. മേൽ കൂരയും വയറിംഗുമാണ് പൂർത്തിയാക്കാനുള്ളത്. ഈ മാസം പൂ‌ർത്തിയാകും.

കുട്ടനാടൻ കരുത്ത്

കുട്ടനാട്ടിലെ മൂന്നു കർഷകരുടെ നേതൃത്വത്തിലാണ് ഇത്തവണ എടയാറ്റുചാലിൽ കൃഷിയിറക്കുന്നത്. പാടശേഖരത്തിൽ കൃഷി ഇറക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഇവർ ആരംഭിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കടുങ്ങല്ലൂർ കൃഷി ഭവനും എടയാറ്റുചാൻ നെല്ലുല്പാദക സമിതിയും സഹകരിച്ചാണ് എടയാറ്റുചാലിൽ കൃഷി നടത്തുന്നത്. നെല്ല് ഉല്പാദക സമിതി 10 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത 'എടയാറ്റുചാൽ കുത്തരി' എന്ന പേരിൽ വിപണിയിലിറക്കിയിരുമ്മി.

എടയാറ്റുചാലിൽ കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ ശക്തമാകുകയാണ്.അടുത്ത മാസത്തോടെ കൃഷിഇറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എ. അബൂബക്കർ

പ്രസിഡന്റ്

നെല്ല് ഉല്പാദകസമിതി

എടയാറ്റുചാൽ